സി.പി.ഐ മണ്ണത്താനം കുടുംബ സംഗമം
Tuesday 28 February 2023 12:27 AM IST
ടി.വി.പുരം: സി.പി.ഐ മണ്ണത്താനം ബ്രാഞ്ച് കുടുംബ സംഗമം ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. പി. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സി.വി. സുനിൽ സ്വാഗതം പറഞ്ഞു. സി.കെ. ആശ എം.എൽ.എ ചികിത്സാ സഹായം വിതരണം ചെയ്തു. മുതിർന്ന പാർട്ടി അംഗം എ.കെ. ബാലകൃഷ്ണനെ സംസ്ഥാന കമ്മിറ്റിയംഗം ലീനമ്മ ഉദയകുമാർ ആദരിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, പി. രദീപ്, ഡി. രഞ്ജിത്ത് കുമാർ, എസ്. ബിജു, ടി.കെ. മധു, സി.വി. സുധീർ, ജീന തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗാനസന്ധ്യ, വയലാർ ഗാനലാപനം എന്നിവ നടന്നു.