'കേരള കോൺഗ്രസ് കർഷകർക്കൊപ്പം"

Tuesday 28 February 2023 12:28 AM IST

ചെറുവള്ളി: കർഷകരോട് പ്രതിബദ്ധതയുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ് (എം) എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) ചെറുവള്ളി മേഖലാ സമ്മേളനം പടനിലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പിൽ, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ജോബി ഈപ്പൻ, ഫിനൊ പുതുപ്പറമ്പിൽ, രാഹുൽ ബി. പിള്ള, അബ്ദുൾ റഹ്മാൻ, മാത്യു മണ്ണൂർ, ജയിംസ് കുന്നപ്പള്ളി, ഷിബു വയലിൽ, റിച്ചു സുരേഷ്, വത്സമ്മ സണ്ണി, ഷൈലറിങ്കിൾ എന്നിവർ പ്രസംഗിച്ചു.