എൻ.ജി.ഒ യൂണിയൻ വൈക്കം ഏരിയ സമ്മേളനം
Tuesday 28 February 2023 12:29 AM IST
വൈക്കം: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ വൈക്കം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന് സീതാറാം ആഡിറ്റോറിയത്തിൽ രാവിലെ ഏരിയാ പ്രസിഡന്റ് വി. ബിനു പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഇ. നന്ദകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വി. ബിനു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി. ജയ്മോൻ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: വി. ബിനു (പ്രസിഡന്റ്), എം.ജി. ജയ്മോൻ (സെക്രട്ടറി), വി. കൃഷ്ണകുമാർ (ട്രഷറർ), സുനിൽകുമാർ തങ്കപ്പൻ, കെ. സുഷമകുമാരി (വൈസ് പ്രസിഡന്റുമാർ), റഫീഖ് പാണം പറമ്പിൽ, പി.ആർ. സരീഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ).