പാചക പരിശീലനം സംഘടിപ്പിച്ചു.
Tuesday 28 February 2023 12:38 AM IST
കോട്ടയം . പാചകമേഖലയിലെ തൊഴിൽ നൈപുണ്യ വികസനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പാചക പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് നിർവഹിച്ചു. സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി മുളക് ബജ്ജി, കിഴങ്ങ് ബജ്ജി, ബോണ്ട, ടൊമാറ്റൊ സോസ്, മുട്ട മഞ്ചൂരിയൻ തുടങ്ങിയവ ഉണ്ടാക്കാനാണ് പരിശീലനം ലഭ്യമാക്കിയത്. ട്രെയിനർ ലീനാ ബിനു നേതൃത്വം നൽകി.