പി എസ് സി അഭിമുഖം.
Tuesday 28 February 2023 12:53 AM IST
കോട്ടയം . ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഫസ്റ്റ് എൻ സി എ എൽ സി എ ഐ (കാറ്റഗറി നമ്പർ 116/ 2019) തസ്തികയുടെ അഭിമുഖം മാർച്ച് മൂന്നിന് പത്തനംതിട്ട കെ പി എസ് സി ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴിയും എസ് എം എസ് വഴിയും നൽകിയിട്ടുണ്ട്. അസ്സൽ തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽപ്രമാണങ്ങൾ ഒ ടി വി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ എന്നിവ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അഭിമുഖ സമയത്ത് ഹാജരാക്കണം.