ഉപതിരഞ്ഞടുപ്പ്; പ്രാദേശിക അവധി

Tuesday 28 February 2023 1:55 AM IST

കോട്ടയം . ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും 28 ന് അവധിയായിരിക്കും.

പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന ഗവൺമെന്റ് യു പി സ്‌കൂൾ പൂവക്കുളം, എൻ എം എൽ പി സ്‌കൂൾ കനകപ്പലം, ഗവൺമെന്റ് എച്ച് എസ് എസ് ഇടക്കുന്നം എന്നീ സ്‌കൂളുകൾക്കും ഇന്നും നാളെയും അവധി ആയിരിക്കും. മോഡൽ പരീക്ഷകൾ നടത്താം.