പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണം

Monday 27 February 2023 8:32 PM IST

കാസർകോട് : സർക്കാർ ജീവനക്കാരുടെ ജീവിത സുരക്ഷ നഷ്ടപ്പെടുത്തുന്ന വിധത്തിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച പി.എഫ്.ആർ.ഡി.എ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കാസർകോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം പ്രകാശ് പുത്തൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.ചന്ദ്രൻ , ജില്ലാ പ്രസിഡന്റ് കെ.വി.രാഘവൻ , ഡോ.ടി.കെ.വിജയകുമാർ, പി.വി.ആർജ്ജിത,​ടി.വി.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം.പി.സുധീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.ദിനേശ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിൽ എം.കെ.വിനോദ് കുമാർ രക്തസാക്ഷി പ്രമേയവും എസ്.അജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.ദേവേശൻ, എസ്.അജയൻ, യു.നാഗേഷ് , കെ. വി സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികളായി എം.പി സുധീഷ്(പ്രസിഡന്റ്)​ ,​എം.രാജീവൻ ( സെക്രട്ടറി)​​, ​കെ.വി.സുരേന്ദ്രൻ (ട്രഷറർ )​.

Advertisement
Advertisement