കേരളാ പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ സമ്മേളനം

Monday 27 February 2023 8:33 PM IST

കാസർകോട് :കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ 33ാം കാസർകോട് ജില്ലാ സമ്മേളനം ഏപ്രിൽ എട്ടിന് കാസർകോട് വച്ച് നടത്തും.സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കാസർകോട് ഡി.എച്ച്.ക്യു. കോൺഫറൻസ് ഹാളിൽ അഡീഷണൽ എസ്.പി. പി.കെ. രാജു ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ. ജില്ലാ പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. ഒ.എ.സംസ്ഥാന ജോയന്റ് സെക്രടറി പി. പി മഹേഷ്, കെ.പി.എ.സംസ്ഥാന ജോ.സെക്രടറി ഇ.വി പ്രദീപൻ, സംഘടനാ ഭാരവാഹികളായ ബി.രാജ്കുമാർ, എ .പി സുരേഷ് , കെ. ലീല , സുരേഷ് മുരിക്കോളി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് എം. സദാശിവൻ സ്വാഗതവും, എൻ.കെ സതീഷ് കുമാർ നന്ദിയും പറഞ്ഞു. സ്വാഗത സംഘം ചെയർമാനായി കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി.അജിത്കുമാറിനെയും ജനറൽ കൺവീനറായി ബേക്കൽ എസ്.ഐ കെ. പി.വി.രാജീവനേയും തിരഞ്ഞെടുത്തു.