കലാഭവൻ മണി അനുസ്മരണം

Monday 27 February 2023 8:37 PM IST

കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ,കാസർകോട് ജില്ലാ യുവജന കേന്ദ്രം, വേലാശ്വരം വിശ്വഭാരതി ക്ലബ്ബ് സംയുക്തമായി സംഘടിപ്പിച്ച ' മണിനാദം ' കലാഭവൻ മണി അനുസ്മരണ ജില്ലാതല നാടൻപാട്ട് മത്സരം വേലാശ്വരത്ത് സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ അമീർ പള്ളിക്കൽ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി പുഷ്പ , രക്ഷാധികാരി രാജ് മോഹൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കൃഷ്ണൻ, അവളിടം , ജില്ലാ യുവതി കോ ഓർഡിനേറ്റർ കെ.വി.ചൈത്ര , വിശ്വഭാരതി ക്ലബ്ബ് പ്രസിഡന്റ് കെ.രാജൻ , സെക്രട്ടറി പി.വി അജയൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ യൂത്ത് കോർഡിനേറ്റർ എ.വി.ശിവപ്രസാദ് സ്വാഗതവും, പി സി ഷിലാസ് നന്ദിയും പറഞ്ഞു.