ഗുണ്ടാ ആക്ട് പ്രകാരം പ്രതി ചെന്നൈയിൽ അറസ്റ്റിൽ

Tuesday 28 February 2023 1:25 AM IST

ഉദിയൻകുളങ്ങര : മാരായമുട്ടം പൊലീസ് സ്റ്റേഷൻ പരിധികളിൽ സംഘം ചേർന്ന് വീടുകളിൽ കയറി ആക്രമണം നടത്തിയ പ്രതി ചെന്നൈയിൽ അറസ്റ്റിലായി. വാൾ, വാക്കത്തി മുതലായ മാരകായുധങ്ങൾ ഉപയോഗിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തുകയും താമസക്കാരെ ദേഹോപദ്രവം ഏൽപിക്കുകയും യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഒളിവിൽ കഴിഞ്ഞ പെരുമ്പഴുതൂർ വില്ലേജിൽ കടവൻകോഡ് കോളനിയിൽ മൊട്ട എന്ന് വിളിക്കുന്ന ശ്രീജിത്താണ് (24) അറസ്റ്റിലായത്.

തിരുവനന്തപുരം ജില്ല മജിസ്ട്രേറ്റ് ഉത്തരവാക്കിയ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം തിരുവനന്തപുരം ജില്ല പൊലീസ് മേധാവി ശില്പ ദേവയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ടി. ഫറാഷ് ഐ.പി.എസ് നെയ്യാറ്റിൻകര പൊലീസ് ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രൻ, സബ് ഇൻസ്പെക്ടർ സജീവ്. ആർ, അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽ, രതീഷ്. എ.കെ. ലെനിൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്.