'ജയറാമിന്റെ വിവാഹമായിരുന്നു മലയാള സിനിമ ഒരു കാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി'

Monday 17 June 2019 3:19 PM IST

മലയാള സിനിമ ഒരുകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി നടൻ ജയറാമിന്റെ വിവാഹമായിരുന്നുവെന്ന് നിരീക്ഷിച്ച് കോളമിസ്റ്റായ ശ്രീഹരി ശ്രീധരൻ. ജയറാമിനെ വിവാഹം കഴിപ്പിക്കാനുള്ള ഉദ്യമത്തിൽ സംവിധായകൻ രാജസേനൻ ആയിരുന്നു പ്രധാന പങ്കാളിയെന്നും ശ്രീഹരി പറയുന്നു. ജയറാം അവതരിപ്പിച്ച കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഫേസ്ബുക്കിലൂടെയുള്ള ശ്രീഹരിയുടെ രസകരമായ നിരീക്ഷണം.

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനനും, സംവിധായകൻ സത്യൻ അന്തിക്കാടും, ലോഹിതദാസും പദ്മരാജൻ പോലും ജയറാമിനെ 'ബാച്ചിലർ ലൈഫി'ൽ നിന്നും രക്ഷപ്പെടുത്താൻ രംഗത്തുണ്ടായിരുന്നു എന്നും ശ്രീഹരി പറയുന്നു. പത്തിരുപത് വർഷം ജയറാം ഇങ്ങനെ ഒറ്റാന്തടിയായി തുടർന്നത് തന്നെ പ്രശ്നത്തിന്റെ ഗൗരവമാണ് വ്യക്തമാക്കുന്നതെന്നും ശ്രീഹരി കണ്ടെത്തി.

ജയറാമിന്റെ ആ അവസ്ഥ കാരണം ശരിക്കും പെട്ടുപോയത് മാമുക്കോയയും, ഇന്ദ്രൻസും ജഗതിയുമൊക്കെയാണ്. ശ്രീഹരി പറയുന്നു. ജയറാമിന്റെ വേണ്ടി ഇവരെല്ലാം കഴിച്ച മധുരപലഹാരങ്ങൾക്കും ചായയ്ക്കും ഒരു കണക്കുമില്ല. പ്രമേഹം വന്ന് ഇവർക്കൊന്നും പറ്റാതിരുന്നത് ഭാഗ്യമായാണ് ശ്രീഹരി കണക്കാക്കുന്നത്. ഏതായാലും ജയറാമിനെ പെണ്ണ് കെട്ടിക്കാനുള്ള ഈ നടപ്പ് കാരണം മാമുക്കോയയും ഇന്ദ്രൻസും സാമ്പത്തിക ഭദ്രത നേടിയത് ശ്രീഹരിക്ക് ആശ്വാസം നൽകുന്നുണ്ട്. ഏതായാലും ഹാസ്യമധുരമുള്ള ശ്രീഹരിയുടെ കുറിപ്പ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാണ്.

ശ്രീഹരി ശ്രീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: