ലഹരിക്കെതിരെ രംഗത്തിറങ്ങണം

Tuesday 28 February 2023 12:14 AM IST
മയക്കുമരുന്നിനും ലഹരിമാഫിയയ്ക്കുമെതിരെ സി.പി.ഐ എക്സ്റേ മേഖല സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സദസ് മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:സിനിമക്കാരും മറ്റ് ദൃശ്യ മാദ്ധ്യമങ്ങളും മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ലഹരിക്കെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. മയക്കുമരുന്നിനും ലഹരിമാഫിയയ്ക്കുമെതിരെ സി.പി.ഐ എക്സ്റേ മേഖല സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് ആഗോളാടിസ്ഥാനത്തിൽ കോർപ്പറേറ്റ് ബിസിനസിന്റെ ഭാഗമായെന്നും യുവതലമുറയെ ഇതിൽ നിന്നും സംരക്ഷിക്കേണ്ട ചുമതല നാടിനുണ്ടെന്നും സുധാകരൻ പറഞ്ഞു. സി.പി.ഐ ചേർത്തല മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.വി.ചന്ദ്രബാബു അദ്ധ്യക്ഷനായി. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ സ്വാഗതം പറഞ്ഞു. കൗൺസിലർ കനകമ്മ മധു, ഡി.ഷാജി,അരുൺ കെ.പണിക്കർ, ജി. ബൈജു എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ അശോകൻ കാവുങ്കൽ ക്ലാസ് നയിച്ചു.