ബാല സൗഹൃദ പഞ്ചായത്ത് പദ്ധതിക്ക് തുടക്കം

Tuesday 28 February 2023 12:20 AM IST
കരുവാറ്റ ഗ്രാമ പഞ്ചായത്ത് അവകാശാധിഷ്ഠിത ബാല സൗഹൃദ പഞ്ചായത്ത് ആക്കാനുള്ള പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം ജില്ലാ ശിശുക്ഷേമ സമിതി അംഗം ഡോ.സജി മാത്യു ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: കരുവാറ്റാ ഗ്രാമ പഞ്ചായത്ത് അവകാശാധിഷ്ഠിത ബാലസൗഹൃദ പഞ്ചായത്ത് ആക്കാനുള്ള പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. 18 വയസ് വരെയുള്ള കുട്ടികളുടെ സമഗ്രമായ വിവരശേഖരണമാണ് ആരംഭിച്ചത്. അതിജീവനം, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കി 60 ചോദ്യാവലിയുമായി വീടുകയറിയാണ് വിവരശേഖരണം. സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരളയുടെ തിരുവല്ല കാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ലായിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ കുടുംബശ്രീ പ്രവർത്തകരുടേയും അങ്കണവാടി വർക്കർമാരുടേയും സഹകരണത്തോടെയാണ് സർവേ നടത്തുന്നത്. ജില്ലാ ശിശുക്ഷേമ സമിതി അംഗം ഡോ.സജി മാത്യു സർവേ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സി.വി.അജയകുമാർ അദ്ധ്യക്ഷനായിരുന്നു. സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരള ഡീൻ ഡോ. ജയശങ്കർ, ശിശുക്ഷേമ സമിതി അംഗം ഗീത തങ്കമണി,എസ്‌.അനിത, അനിദത്തൻ, എം.ആർ.രാജി എന്നിവർ സംസാരിച്ചു.

Advertisement
Advertisement