സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ നാളെ തുടക്കം

Tuesday 28 February 2023 12:22 AM IST

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി ആരംഭിച്ച സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോ തെറാസിക് സർജറി, നെഫ്രോളജി, ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി എന്നീ വിഭാഗങ്ങളുടെ ഒ.പി പ്രവർത്തനം നാളെ മുതൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ആരംഭിക്കും.

കാർഡിയോളജി-തിങ്കൾ, വ്യാഴം, യൂറോളജി- തിങ്കൾ, ബുധൻ, ന്യൂറോ മെഡിസിൻ- ചൊവ്വ, വെള്ളി, ന്യൂറോ സർജറി- ചൊവ്വ, വെള്ളി, കാർഡിയോ തൊറാസിക് സർജറി - ചൊവ്വ, നെഫ്രോളജി- ബുധൻ, ഗ്യാസ്ട്രോ എൻട്രോളജി- വ്യാഴം ദിവസങ്ങളിലാണ് ഒ.പി പ്രവർത്തിന്നത്.