സി.കെ.ഷാജിമോഹൻ പ്രസിഡന്റ്
Tuesday 28 February 2023 12:24 AM IST
ചേർത്തല: സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ. ഷാജിമോഹൻ നേതൃത്വം നൽകുന്ന നിലവിലെ ഭരണ സമിതിയംഗങ്ങൾ വൻ ഭൂരിപക്ഷത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ.ജോസ് സിറിയക്, സി.എസ്.പങ്കജാക്ഷൻ, സി.കെ.ഉണ്ണിക്കൃഷ്ണൻ നായർ, വി.എം.ജോയ്, ടി.എസ്.സുലഭ, ബിയാട്രീസ് മോഹൻ ദാസ്, ഗീത പുളിക്കൽ, എൻ. അനിൽകുമാർ, വി.എം.ധർമ്മജൻ, എൻ.എം.ബഷീർ എന്നിവരാണ് മറ്റ് അംഗങ്ങൾ. പുതിയ ഭരണസമിതി ആദ്യ യോഗം ചേർന്ന് അഡ്വ.സി.കെ.ഷാജിമോഹനെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. കെ.പി.സി.സി അംഗമായ സി.കെ.ഷാജി മോഹൻ മൂന്നാം തവണയാണ് കാർഡ് ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.