കലശോത്സവവും കളമെഴുത്തും പാട്ടും
Tuesday 28 February 2023 2:26 AM IST
അരൂർ: എരമല്ലൂർ കാട്ടുങ്കൽ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക കലശോത്സവവും സർപ്പ ദൈവങ്ങൾക്കും ദേവിക്കും കളമെഴുത്തും പാട്ടും മാർച്ച് 2,3 തീയതികളിൽ നടക്കും. 2 ന് രാവിലെ 10.30 ന് നാഗരാജാവിന്റെ ഭസ്മക്കളം, വൈകിട്ട് 6.30 ന് പൊടിക്കളം, വെളുപ്പിന് 2.30 ന് കൂട്ടക്കളം. 3 ന് രാവിലെ 7 ന് ഗണപതി ഹോമം തുടർന്ന് മൃത്യുഞ്ജയ ഹോമം. 9ന് വിശേഷാൽ ദ്രവ്യ കലശപൂജ, 11ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് തളിച്ചുകൊട, 5ന് ഭഗവതി സേവ, 6.30ന് ദേവിയുടെ കളം, രാത്രി 9ന് പ്രസാദമൂട്ട്. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുരന്ദരേശ്വരം രാമചന്ദ്രൻ എമ്പ്രാൻ, പുള്ളുവാചാര്യൻ എരമല്ലൂർ ഷൺമുഖദാസ്, ദിനമണി പട്ടണക്കാട് എന്നിവർ മുഖ്യ കാർമ്മികരാകും.