ത്രിപുരയിൽ ബി.ജെ.പിക്ക് തുടർഭരണമെന്ന് പ്രവചനം

Tuesday 28 February 2023 12:40 AM IST

 സി.പി.എം - കോൺഗ്രസ് സഖ്യം മൂന്നാം സ്ഥാനത്തേക്ക്

ന്യൂഡൽഹി: ത്രിപുരയിൽ വൻ ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണം നിലനിറുത്തുമെന്ന് പ്രവചിച്ച് ഇന്ത്യാ ടുഡെ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. ത്രിപുരയിലും നാഗാലാൻഡിലും തുടർ ഭരണം പ്രവചിക്കുകയാണ് എക്സിറ്റ് പോൾ. മേഘാലയയിൽ കടുത്ത മത്സരം നടക്കുമെന്നും പ്രവചിക്കുന്നു. എക്സിറ്റ് പോൾ ഫലപ്രവചനമനുസരിച്ച് മൂന്ന് സംസ്ഥാനങ്ങളിലും നിലവിലെ ഭരണം തുടരുമെന്ന സൂചനയാണ് നൽകുന്നത്. മേഘാലയയിൽ ബി.ജെ.പി നില മെച്ചപ്പെടുത്തിയേക്കും.

ത്രിപുരയിൽ ബി.ജെ.പി സഖ്യം 36 മുതൽ 45 വരെ സീറ്റുകൾ നേടും. സി.പി.എം - കോൺഗ്രസ് സഖ്യം 6 മുതൽ 11 വരെ സീറ്റുകളിൽ ഒതുങ്ങി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും പ്രവചിക്കുന്നു. തിപ്രമോദ പാർട്ടി 9 മുതൽ 16 സീറ്റുകൾ വരെ നേടും.

എന്നാൽ സീന്യൂസ് - മറ്റ്റൈസ് എക്സിറ്റ് പോൾ പ്രവചനത്തിൽ ബി.ജെ.പി സഖ്യം 29 മുതൽ 36 വരെ സീറ്റുകൾ നേടുമെന്നാണ് വ്യക്തമാക്കുന്നത്. നാഗാലാൻഡിൽ എൻ.ഡി.പി.പി - ബി.ജെ.പി സഖ്യം വൻ വിജയം നേടുമെന്ന് സീ ന്യൂസ് - മാറ്റ്റൈസ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. സഖ്യം 35 മുതൽ 43 വരെ സീറ്റുകൾ നേടും. കോൺഗ്രസിന് 1 മുതൽ 3 വരെ സീറ്റും എൻ.പി.എഫിന് 2 മുതൽ 5 വരെ സീറ്റുകളും ലഭിക്കും.

മേഘാലയയിൽ എൻ.പി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്ന് സീന്യൂസ് - മാറ്റ്റൈസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. എൻ.പി.പിക്ക് 21 മുതൽ 26 വരെ സീറ്റുകൾ ലഭിക്കും. നിലവിലെ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിന് എട്ട് മുതൽ 13 സീറ്റുകൾ വരെ ലഭിച്ചേക്കും. ബി.ജെ.പി നിലവിലെ രണ്ട് സീറ്റിൽ നിന്ന് ആറ് മുതൽ 11 വരെ സീറ്റുകൾ നേടി സ്ഥിതി മെച്ചപ്പെടുത്തിയേക്കുമെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.

ത്രിപുരയിൽ കഴിഞ്ഞ തവണ സി.പി.എം 16 സീറ്റുകൾ നേടിയിരുന്നു. 42 ശതമാനം വോട്ട് നേടിയ സി.പി.എമ്മിന് കോൺഗ്രസുമായി ചേർന്ന് മത്സരിച്ചിട്ടും 32 ശതമാനം വോട്ട് നേടാനെ കഴിയൂവെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ പ്രവചിക്കുന്നു. തിപ്രമോത പിടിച്ചത് പ്രതിപക്ഷ വോട്ടുകളാണെന്ന സൂചനയാണ് എക്സിറ്റ് പോൾ ഫലം നൽകുന്നത്.

ത്രിപുര

ഇന്ത്യ ടുഡെ - ആക്സിസ് മൈ

ബി.ജെ.പി സഖ്യം - 36 - 45

സി.പി.എം സഖ്യം - 6 - 11

തിപ്രമോത പാർട്ടി - 9 - 16

സീന്യൂസ്

ബി.ജെ.പി സഖ്യം - 29 - 36

സി.പി.എം സഖ്യം - 13 - 21

ടൈംസ് നൗ

ബി.ജെ.പി സഖ്യം - 21 - 27

സി.പി.എം സഖ്യം - 18 - 24

നാഗാലാൻഡ്

ഇന്ത്യ ടുഡെ - ആക്സിസ് മൈ

എൻ.ഡി.പി.പി - ബി.ജെ.പി സഖ്യം - 38 - 48

എൻ.പി.എഫ് - 3 - 8

കോൺഗ്രസ് - 1 - 2

മറ്റുള്ളവർ - 5 -15

സീന്യൂസ്

എൻ.ഡി.പി.പി - ബി.ജെ.പി സഖ്യം 35 - 43

എൻ.പി.എഫ് 2 - 5

കോൺഗ്രസ് 1 - 3

മറ്റുള്ളവർ 6 - 11

ടൈംസ് നൗ

എൻ.ഡി.പി.പി - ബി.ജെ.പി സഖ്യം 39 - 49

എൻ.പി.എഫ് 4 - 8

മേഘാലയ

ഇന്ത്യ ടുഡെ - ആക്സിസ് മൈ

ഭരണകക്ഷിയായ എൻ.പി.പി 18 - 24 കോൺഗ്രസ് 6 - 12

ബി.ജെ.പി 4 - 8

മറ്റുളളവർ 4 - 8

സീന്യൂസ്

എൻ.പി.പി 21 - 26

ബി.ജെ.പി 6 - 11

തൃണമൂൽ കോൺഗ്രസ് 8 - 13 കോൺഗ്രസ് 3 - 6

മറ്റുള്ളവർ 10 - 19

ടൈംസ് നൗ

എൻ.പി.പി 18 - 26

ബി.ജെ.പി 3 - 6

കോൺഗ്രസ് - 2 - 5

ജൻ കി ബാത്ത്

ത്രിപുര

ബി.ജെ.പി സഖ്യം - 29 - 40

സി.പി.എം സഖ്യം - 9 - 16

നാഗാലാൻഡ്

ബി.ജെ.പി സഖ്യം 35 മുതൽ 45 എൻ.പി.എഫ് 6 -10

മേഘാലയ

ബി.ജെ.പി സഖ്യം 3 - 7

എൻ.പി.പി - 11 - 16