പാറമേക്കാവ് ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും
Tuesday 28 February 2023 1:20 AM IST
തൃശൂർ : പാറമേക്കാവ് ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. വൈകീട്ട് 6.30 ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി കരകന്നൂർ വടക്കേടത്ത് വാസുദേവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. കൊടിയേറ്റം നടത്തി ദിക് ധ്വജങ്ങൾ സ്ഥാപിച്ച് അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂത ബലിക്ക് ശേഷം കൊടിപ്പുറത്ത് വിളക്കും നടക്കും. തുടർന്ന് അടിയന്തിര കേളിയും പാറമേക്കാവ് രാജപ്പൻ മാരാർ നയിക്കുന്ന പഞ്ചാരി മേളവും നടക്കും. മാർച്ച് അഞ്ചിന് ഉത്സവബലിയും ആറിന് പള്ളിവേട്ടയും ഏഴിന് ആറാട്ടും നടക്കും.