കെ.എഫ്.ആര്‍.ഐയില്‍ രജിസ്ട്രാർ ഒഴിവ്

Tuesday 28 February 2023 1:22 AM IST

തൃശൂർ: പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (കെ.എഫ്.ആർ.ഐ) രജിസ്ട്രാർ തസ്തികയിലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 55 വയസ് കവിയരുത്. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം, കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 വർഷത്തെ സേവന പരിചയം (10 വർഷം മുതിർന്ന തസ്തികയിൽ) എന്നിവയാണ് അടിസ്ഥാന യോഗ്യത. അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുന്നത് പരിഗണിക്കും. അപേക്ഷാഫോമും വിശദാംശങ്ങളും www.kfri.orgൽ ലഭിക്കും.