വീൽചെയർ ബാസ്കറ്റ്ബാൾ താരങ്ങൾക്കൊപ്പം ഷൈനിയും വിൽസനും

Tuesday 28 February 2023 1:23 AM IST

തൃശൂർ: അർജുന അവാർഡ് ജേതാക്കളായ ഷൈനി വിൽസനും ഭർത്താവ് വിൽസൺ ചെറിയാനുമെത്തിയത് ദർശന വീൽചെയർ ബാസ്‌കറ്റ്ബാൾ താരങ്ങൾക്ക് ആഹ്‌ളാദവും അഭിമാനവുമായി. മുണ്ടൂർ നിർമ്മൽ ജ്യോതി സ്‌കൂൾ മൈതാനത്ത് ദർശനയുടെ വീൽചെയർ ബാസ്‌കറ്റ്ബാൾ താരങ്ങൾ പരിശീലനം നടത്തിവരുന്നതിനിടെയാണ് ഷൈനി വിൽസനും ഭർത്താവുമെത്തിയത്. എല്ലാ ഞായറാഴ്ചയും മുപ്പതോളം ദർശന വീൽചെയർ ബാസ്‌കറ്റ് ബാൾ താരങ്ങൾ പരിശീലനം നടത്തിവരുന്നുണ്ട്. ദർശന സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റും ദർശന ക്ലബ് ഡയറക്ടറുമായ ഫാ.സോളമൻ കടമ്പാട്ടുപറമ്പിലിന്റെ ദീർഘവീക്ഷണത്തോടെ സ്ഥാപിതമായതാണിത്. ഇൻ ചാർജ് ആയ അജിൽ ജോസഫിന്റെ നേതൃത്വത്തിൽ ജിം ജോസഫും ഫ്രിണ്ടോയും പരിശീലകരായി. ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ അതിഥികളെ സ്വീകരിച്ചു. നിർമ്മൽ ജ്യോതി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി, സർവീസ് സൊസൈറ്റി സെക്രട്ടറി ജോസഫ് അഗസ്റ്റിൻ, കായികതാരം റീന റെജി തുടങ്ങിയവർ സന്നിഹിതരായി.

Advertisement
Advertisement