പരിശീലനം ന‌‌ടത്തി

Tuesday 28 February 2023 1:26 AM IST

തൃശൂർ: കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം പഴം പച്ചക്കറി സംസ്‌കരണവും വിപണനവും എന്ന വിഷയത്തിൽ കാർഷിക കോളേജ് പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് വിഭാഗവുമായി സഹകരിച്ച് പരിശീലനം സംഘടിപ്പിച്ചു. കേന്ദ്രം നടപ്പിലാക്കുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ഭാഗമായി കർഷകർക്ക് അതാത് വിഷയങ്ങളിലെ വിദഗ്ദ്ധരുമായി സംവദിക്കാനും പ്രായോഗിക ജ്ഞാനത്തിനുമായാണ് പരിശീലനം. കാർഷിക കോളേജ് ഡീൻ ഡോ.മണി ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. ഇ-പഠന കേന്ദ്രം ഡയറക്ടർ ഡോ.ബി.അജിത്കുമാർ അദ്ധ്യക്ഷനായി. പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് വകുപ്പ് മേധാവി ഡോ.സജി ഗോമസ്, ശാസ്ത്രജ്ഞരായ ഡോ.അനുപമ ടി.വി, അനു മേരി മാർക്കോസ്, ഇ പഠന കേന്ദ്രം കോർഡിനേറ്റർ സ്വപ്ന എന്നിവർ പ്രസംഗിച്ചു.