ചങ്ങാതി പഠിതാക്കളുടെ സംഗമം

Tuesday 28 February 2023 1:27 AM IST

തൃശൂർ: ചങ്ങാതി പദ്ധതിക്ക് കീഴിൽ കോലഴി പഞ്ചായത്തിലെ പഠിതാക്കളുടെ സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, അംഗങ്ങളായ പ്രകാശ് ഡി.ചിറ്റിലപ്പള്ളി, പീതാംബരൻ, ഇന്ദിര, ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ സജി തോമസ്, അസി. കോർഡിനേറ്റർ ആർ.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. അവലോകനം, കലാപരിപാടികൾ എന്നിവയും നടന്നു. ഗുഡ് ഇംഗ്ലീഷ് അഞ്ചാം ബാച്ച് വിജയികൾക്ക് സർട്ടിഫിക്കറ്റും ചങ്ങാതി പഠിതാക്കൾക്ക് സമ്മാനങ്ങളും നൽകി.