'വൺ തിങ്ക് വൺ കിക്ക് ' ഫുട്ബാൾ മത്സരം : തൃശൂർ പ്രസ് ക്ലബ്ബ് ജേതാക്കൾ

Tuesday 28 February 2023 1:29 AM IST

തൃശൂർ: സേ നോ ടു ഡ്രഗ്‌സ് എന്ന സന്ദേശവുമായി ജെ.സി.ഐ ട്രിച്ചൂർ പൂരം സിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ 'വൺ തിങ്ക് വൺ കിക്ക് ' ഫുട്ബാൾ മത്സത്തിൽ തൃശൂർ പ്രസ് ക്ലബ്ബ് ജേതാക്കളായി. ജെ.സി.ഐ ട്രിച്ചൂർ പൂരം സിറ്റി ടീമിനെയാണ് പരാജയപ്പെടുത്തിയത്.

കുട്ടനെല്ലൂർ സ്‌പോർട്ടേക്കർ ടർഫ് ഗ്രൗണ്ടിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി (റൂറൽ) വി.കെ.രാജു ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ ബെൻസർ കെ.തിമോത്തി, വൈസ് പ്രസിഡന്റ് റിൻചിൻ സിബി തുടങ്ങിയവർ പങ്കെടുത്തു. ജെ.സി.ഐ ട്രിച്ചൂർ പൂരം സിറ്റി പ്രസിഡന്റ് റിജോ ജോസ്, തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് ഒ.രാധിക എന്നിവർ സമ്മാനദാനം നടത്തി.