കുണ്ടന്നൂർ സ്ഫോടനം : ഹിയറിംഗ് മാർച്ച് 2ന്

Tuesday 28 February 2023 1:36 AM IST

തൃശൂർ: തലപ്പിള്ളി താലൂക്കിലെ ചിറ്റണ്ട വില്ലേജിലെ കുണ്ടന്നൂരിന് സമീപം ജനുവരി 30ന് പടക്ക നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായതുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന്റെ ഭാഗമായി മാർച്ച് രണ്ടിന് പകൽ 11ന് തൃശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് തെളിവ് ശേഖരിക്കും. ഈ കേസുമായി ബന്ധപ്പെട്ടവരെ ചിറ്റണ്ട വില്ലേജ് ഓഫീസിൽ നേരിൽ കേൾക്കും.