തുർക്കിയിൽ ഭൂചലനം : ഒരു മരണം

Tuesday 28 February 2023 7:46 AM IST

ഇസ്താംബുൾ: തെക്ക് കിഴക്കൻ തുർക്കിയിൽ ഇന്നലെയുണ്ടായ റിക്ടർ സ്കെയിലിൽ 5.6 തീവ്രതയിലെ ഭൂചലനത്തിൽ ഒരു മരണം. നൂറിലേറെ പേർക്ക് പരിക്കേറ്റു. മലാത്യ പ്രവിശ്യയിലാണ് പ്രഭവ കേന്ദ്രം. ഫെബ്രുവരി 6ന് തുർക്കിയിലും വടക്കൻ സിറിയയിലുമായി 50,000ത്തിലേറെ പേരുടെ ജീവനെടുത്ത ഭീമൻ ഭൂകമ്പത്തിൽ കേടുപാട് സംഭവിച്ച കെട്ടിടങ്ങളിൽ ചിലത് ഇന്നലത്തെ ചലനത്തിൽ പൂർണ്ണമായും തകർന്നു. ഫെബ്രുവരി 6 മുതൽ ഏകദേശം 10,000ത്തോളം തുടർചലനങ്ങളാണ് തുർക്കിയിൽ രേഖപ്പെടുത്തിയത്.