ബീഫ് കച്ചവടത്തിന്റെ പേരിൽ ഷഫീഖ് നടത്തിവന്ന കള്ളക്കളി പിടികൂടി, യുവാക്കൾ തേടി വന്നത് ഇറച്ചി വാങ്ങാൻ ആയിരുന്നില്ല

Tuesday 28 February 2023 1:16 PM IST

കണ്ണൂരിൽ കോളേജിന്റെ പരിസരത്തുള്ള ബീഫ് സ്റ്റാളിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള MDMA പിടികൂടി. തളിപ്പറമ്പ് സർ സയ്യിദ് കോളേജിന്റെ പരിസരത്തു ബീഫ് സ്റ്റാൾ നടത്തുന്ന തളിപ്പറമ്പ് സ്വദേശി ഷഫീഖ് 57.7 ഗ്രാം MDMA യുമായാണ് എക്സൈസ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. ആർക്കും സംശയം തോന്നാത്ത രീതിയിൽ ഇറച്ചിക്കടയുടെ മറവിലാണ് ഇയാൾ മയക്കുമരുന്ന് യുവാക്കൾക്ക് എത്തിച്ചു കൊടുത്തിരുന്നത്. എക്സൈസ് ഷാഡോ സംഘത്തിന്റെ ബുദ്ധിപൂർവ്വമായ നീക്കത്തിനൊടുവിലാണ് ഇയാൾ വലയിലായത്.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി വി, മുഹമ്മദ് ഹാരിസ് കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രമ്യ പി എന്നിവർ ഉണ്ടായിരുന്നു.

കണ്ണൂരിൽ കോളേജിന്റെ പരിസരത്തുള്ള ബീഫ് സ്റ്റാളിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള MDMA പിടികൂടി. തളിപ്പറമ്പ് സർ സയ്യിദ്...

Posted by Kerala Excise on Monday, 27 February 2023