ഹിന്ദുസ്ഥാൻ സമാചാറിന് കരാർ നല്കിയ നടപടി റദ്ദാക്കണം
Wednesday 01 March 2023 12:35 AM IST
തൃശൂർ: രാജ്യത്തെ ഏറ്റവും ജനപ്രിയമായതും കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ളതുമായ ആകാശവാണി, ദൂരദർശൻ എന്നിവയ്ക്ക് വാർത്തകൾ നൽകുന്നതിന് ആർ.എസ്.എസ് നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ സമാചാർ എന്ന വാർത്താ ഏജൻസിക്ക് കരാർ നല്കിയ നടപടി റദ്ദാക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ചരിത്രവും പൊതുവായ മതേതര ജനാധിപത്യ സാംസ്കാരിക അവബോധവും വർഗീയമായ അട്ടിമറികൾക്ക് വിധേയമാക്കപ്പെടുന്ന ഹിന്ദുസ്ഥാൻ സമാചാറുമായുള്ള വാർത്താ കരാർ ഉടൻ റദ്ദാക്കണമെന്നും കേന്ദ്ര സർക്കാർ ഒപ്പുവച്ച രാജ്യവിരുദ്ധ കരാറിനെതിരെ ജനവികാരമുയർന്നു വരണമെന്നും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ.എം. സതീശൻ എന്നിവർ ആവശ്യപ്പെട്ടു.