ജിയോ സ്മൃതി ഷോർട്ട് ഫിലിം: എൻട്രികൾ മാർച്ച് 15 വരെ
Wednesday 01 March 2023 12:16 AM IST
തൃശൂർ: മാദ്ധ്യമ പ്രവർത്തകനും സിനിമ നാടക പ്രവർത്തകനുമായിരുന്ന ജിയോ സണ്ണിയുടെ സ്മരണയ്ക്കായി തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ 'ജിയോ സണ്ണി ഷോർട്ട് ഫിലിം' പുരസ്‌കാരത്തിന് എൻട്രികൾ മാർച്ച് 15 വരെ അയക്കാം. 20 മിനുറ്റ് വരെ ദൈർഘ്യമുള്ള, 2022 ജനുവരി ഒന്നുമുതൽ 2022 ഡിസംബർ 31 വരെ റിലീസ് ചെയ്ത ഹ്രസ്വചിത്രങ്ങളാണ് പരിഗണിക്കുക. ഒരാൾ ഒന്നിൽകൂടുതൽ ചിത്രങ്ങൾ സമർപ്പിക്കാൻ പാടില്ല. നേരിട്ടെത്തിക്കുന്നവർ ഡി.വി.ഡിയിലോ പെൻഡ്രൈവിലോ നൽകണം. തിരഞ്ഞെടുക്കുന്ന ആദ്യ മൂന്നു ചിത്രങ്ങൾക്ക് പുരസ്‌കാരവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15 വൈകിട്ട് അഞ്ചുവരെ. ഇമെയിൽ ഐഡി: jeosmrithi@gmail.com