പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഒ.പി ഇന്ന് മുതൽ

Wednesday 01 March 2023 12:55 AM IST

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഡെന്റൽ കോളേജിന് സമീപമുള്ള വയോജന പരിപാലനത്തിനുള്ള കെട്ടിടത്തിൽ (ജെറിയാട്രിക് കെട്ടിടം) ഇന്ന് മുതൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഒ.പി വിഭാഗം പ്രവർത്തനം തുടങ്ങും. രാവിലെ ഒമ്പത് മുതൽ ഒന്ന് വരെയാണ് പ്രവർത്തനം. കിടപ്പ് രോഗികളുടെ കൺസൾട്ടേഷനുകൾ സി ഓപറേഷൻ തിയ്യറ്റർ പെയിൻ ക്ലിനിക്കിലേക്ക് ഇനി മുതൽ അയക്കാനാകും. എല്ലാ ഔട്ട് പേഷ്യന്റ് കൺസൾട്ടേഷനുകളും ജെറിയാട്രിക് കെയർ കെട്ടിടത്തിലെ പുതിയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഒ.പിഡിയിലേക്ക് മാറ്റും.