ചിത്രീകരണ തിരക്കിൽ തിരുവനന്തപുരം
കുഞ്ചാക്കോ ബോബൻ മാർച്ച് 7ന് ജോയിൻ ചെയ്യും
ഇടവേളയ്ക്കുശേഷം തിരുവനന്തപുരത്ത് ചിത്രീകരണ തിരക്ക്. കുഞ്ചാക്കോ ബോബൻ- സുരാജ് വെഞ്ഞാറമൂട് ചിത്രത്തിന്റെയും ഇന്ദ്രൻസ് ചിത്രത്തിന്റെയും ചിത്രീകരണം പുരോഗമിക്കുന്നു. കലാഭവൻ ഷാജോൺ കേന്ദ്രകഥാപാത്രത്ത അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 10ന് ആരംഭിക്കും. ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണത്തിന്റെ ഏതാനും രംഗങ്ങൾ കഴിഞ്ഞ ആഴ്ച ഇവിടെ ചിത്രീകരിച്ചിരുന്നു. ഷെയ്ൻ നിഗം, ആന്റണി വർഗീസ് , നീരജ് മാധവ് ചിത്രം ആർഡിഎക്സിന്റെ ചില രംഗങ്ങളും കഴിഞ്ഞ ആഴ്ച ചിത്രീകരിച്ചു. കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജെകെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി രാമചന്ദ്രനും അനഘയുമാണ് നായികമാർ.മാർച്ച് 7ന് കുഞ്ചാക്കോ ബോബൻ ജോയിൻ ചെയ്യും.ചിത്രത്തിന് ഗ്ർർർ എന്നാണ് പേരിട്ടിട്ടുള്ളത്. പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. ഷോബി തിലകൻ പ്രധാന വേഷത്തിൽ എത്തുന്നു.ഛായാഗ്രഹണം ജയേഷ് നായർ. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂരും ചിത്രീകരണമുണ്ട്.പൃഥ്വിരാജ് ചിത്രം എസ്രയുടെ സംവിധായകനാണ് ജെകെ. ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വിക്കി തമ്പി സംവിധാനം ചെയ്യുന്ന ജമാലിന്റെ പുഞ്ചിരി വിഴിഞ്ഞത്ത് പുരോഗമിക്കുന്നു. പ്രയാഗ മാർട്ടിൻ ആണ് നായിക. സിദ്ദിഖ്, ജോയ് മാത്യു, അശോകൻ, മിഥുൻ രമേശ്, ശിവദാസൻ, കൊച്ചുപ്രേമൻ, ദിനേശ് പണിക്കർ, രമേഷ് സുനിൽ, മല്ലിക സുകുമാരൻ, താര കല്യാൺ, ജസ്‌ന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ്. കുടുംബകോടതി, നാടോടിമന്നൻ തുടങ്ങിയ ഹിറ്റ് സിനിമകൾക്കുശേഷം ചിത്രം ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന വി.എസ്. സുഭാഷിന്റേതാണ്. ഉദയൻ അമ്പാടി ഛായാഗ്രഹണം നിർവഹിക്കുന്നു. വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷിബു പന്തലക്കോട്, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് : കല്ലാർ അനിൽ . മാർച്ച് 17ന് പാക്കപ്പ് ആകും.കലാഭവൻ ഷാജോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്.ഐ നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്നു. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ ബൈജു സന്തോഷ് ,സുധീർ കരമന, ഇന്ദ്രൻസ്, പ്രേംകുമാർ, അനുമോൾ, തുളസിദാസ്, വി.കെ. ബൈജു, ബാലാജി ശർമ്മ, മനുരാജ്, ബാദുഷ എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ സനൂപ് സത്യൻ - അനീഷ്. വി.ശിവദാസ് ഛായാഗ്രഹണം - ജോ ക്രിസ്റ്റോ സേവ്യർ , പ്രൊഡക്ഷൻ കൺട്രോളർ സുനിൽ പേട്ട .എ.ഡി 1877 സെൻസ് ലോഞ്ച് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.