ആലിയയ്ക്ക് സൗന്ദര്യം കൂടിയോ ? കുറഞ്ഞോ ?
ആലിയ ഭട്ടിന്റെ പുതിയ ചിത്രങ്ങൾ ചർച്ചയാകുന്നു. സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ ആലിയയുടെ ചിത്രങ്ങളും വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്. ഇതിനു പിന്നാലെ ആലിയ പങ്കുവച്ച പുതിയ ചിത്രത്തിലും ആലിയയുടെ ലുക്കിനെ അനുകൂലിച്ചും വിമർശിച്ചുംകൊണ്ടുള്ള കമന്റുകൾ നിറയുന്നു. ആലിയയെ കണ്ടാൽ നല്ല പ്രായം തോന്നിക്കും എന്ന കമന്റുകളാണ് എത്തുന്നത്.
കുഞ്ഞ് ജനിച്ചശേഷം കവിളുകൾ ഒട്ടി പ്രായം കൂടിയ ഒരു സ്‌ത്രീയെ പോലെയാണ് ആലിയ എന്ന് വിമർശനം ഉയരുന്നു. സൗന്ദര്യം വർദ്ധിപ്പിക്കാൻ ബോട്ടോക്സ് ട്രീറ്റ്‌മെന്റ് ചെയ്തുവെന്നാണ് പ്രചാരണം. ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് പാളിയതുകൊണ്ടാണ് ആലിയയുടെ മുഖം ഇങ്ങനെ മാറിയതെന്ന് ചിലർ വാദിക്കുന്നു. ആലിയയുടെ മൂക്കും കവിളുമെല്ലാം വല്ലാതെ മാറിയെന്ന് ആരാധകർ. പ്രസവത്തിനുശേഷമുള്ള അമിത വ്യായാമമാണോ ഈ അവസ്ഥയ്ക്ക് കാരണമെന്ന് സംശയം പ്രകടിപ്പിക്കുന്നു. 2022 നവംബർ 6നാണ് ആലിയയ്ക്കും റൺബീർ കപൂറിനും മകൾ റാഹ ജനിക്കുന്നത്.എന്നാൽ അമ്മയായ ശേഷം ആലിയയുടെ സൗന്ദര്യം വർദ്ധിച്ചുവെന്ന് വിലയിരുത്തുന്നവരുണ്ട്..