ബ്ലാക്ക് ആന്റ് വൈറ്റിന് അംഗീകാരം
Wednesday 01 March 2023 6:00 AM IST
ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ ഫിലിം ഫെസ്റ്റിവലിൽ മികച്ച മലയാളം ഡോക്യുമെന്ററിയായി ബ്ലാക്ക് ആന്റ് വൈറ്റ് തിരഞ്ഞെടുത്തു.
അറുപതുകളിൽ സഹസംവിധായകനായും പിന്നീട് സംവിധായകനായും നിറഞ്ഞു നിന്ന ടി . കെ വാസുദേവനെക്കുറിച്ചാണ് മണിലാൽ സംവിധാനം ചെയ്ത ബ്ലാക്ക് ആൻറ് വൈറ്റ്.ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ കൂടിയായിരുന്നു വാസുദേവൻ.
സതി ബാബുവും രതി പതിശേരിയും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം മണിലാലും എഡിറ്റിംഗ് സുരേഷ് നാരായണനും സൗണ്ട് ഡിസൈൻ ടി കൃഷ്ണനുണ്ണിയും സംഗീതം അർജുൻ ഈശ്വറും ജോഫിയും ചേർന്ന് നിർവഹിക്കുന്നു.