ദേശീയ ശാസ്ത്ര ദിനാചരണവും സുസ്ഥിര പ്രകൃതിജീവന പരിശീലനവും
Wednesday 01 March 2023 12:02 AM IST
തൃശൂർ: ദേശീയ ഹരിതസേന, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം തൃശൂർ ഗവ. മോഡൽ ഗേൾസ് സ്‌കൂളിൽ ആചരിച്ചു. ജില്ലയിലെ ഹരിതസേന സ്‌കൂൾ കോ- ഓർഡിനേറ്റർമാർക്കായി നടത്തിയ ശിൽപ്പശാലയിൽ സുസ്ഥിര പരിസ്ഥിതി സൗഹാർദ്ദ ജീവിത രീതി പിന്തുടരണമെന്ന് കാലിക്കറ്റ് യുണിവേഴ്‌സിററി മുൻ രജിസ്ട്രാറും പോളിമർ ശാസ്ത്രജ്ഞനുമായ ഡോ. സി.എൽ. ജോഷി പറഞ്ഞു. വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ ഉദ്ഘാടനം ചെയ്തു. ജെയിൻ ജെതേറാട്ടിൽ, പ്രൊഫ. കെ.ആർ. ജനാർദ്ദനൻ, സ്‌കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ, ഹെഡ്മിസ്ട്രസ് ബിന്ദു, ദേശീയ ഹരിത കോ- ഓർഡിനേറ്റർ ജയിംസ് എന്നിവർ വിവിധ സെഷനുകൾക്ക്‌നേതൃത്വം നൽകി.