ഹോപ്പ് ഇരുപതാം വാർഷിക സംഗമം

Wednesday 01 March 2023 12:16 AM IST
ഹോപ്പ് ചാരി​റ്റബിൾ ട്രസ്​റ്റിന്റെ ഇരുപതാം വാർഷികാഘോഷം എം.എൽ.എ എം.വിജിൻ ഉദ്ഘാടനം ചെയ്യുന്നു

പിലാത്തറ: ഹോപ്പ് ചാരി​റ്റബിൾ ട്രസ്​റ്റിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഏഴു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പിലാത്തറ സെന്ററിന്റെ നവീകരണത്തിനും 200 പേർക്ക് താമസിക്കാനുള്ള പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിനുമുള്ള പദ്ധതികൾക്കാണ് വാർഷിക യോഗത്തിൽ തീരുമാനമായത്.

എം. വിജിൻ എം.എൽ.എ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഹോപ്പ് പ്രസിഡന്റ് ഫാ. ജോർജ് പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപതാ ബിഷപ്പ്‌ ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാതന്ത്റ്യ സമരസേനാനി പദ്മശ്രീ വി.പി. അപ്പുക്കുട്ട പൊതുവാളിനെയും അബ്ദുള്ള സുബൈർ, പാറയിൽ കുഞ്ഞിരാമൻ, മോഹനൻ നമ്പ്യാർ, പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മാനേജിംഗ് ട്രസ്​റ്റി കെ.എസ്. ജയമോഹൻ, വർക്കിംഗ് പ്രസിഡന്റ് എം.പി. മധുസൂദനൻ, കെ.വി. ശശിധരൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement