വൈഗയിൽ കർഷക സംഗമം

Wednesday 01 March 2023 3:18 AM IST

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടത്ത് നടക്കുന്ന വൈഗ എക്‌സിബിഷൻ വേദിയിൽ ഇസ്രായേലിൽ പോയ കർഷകരുടെ അനുഭവം പങ്കിടൽ കൗതുകമായി. ഇസ്രയേലിൽ പോയ സംഘത്തിലെ എട്ടുപേരാണ് വൈഗയിൽ തങ്ങളുടെ അനുഭവം പങ്കിടാനെത്തിയത്. ഇസ്രായേലിലെ പച്ചക്കറി ഉത്‌പാദനവും അതിന്റെ പ്രത്യേക സാദ്ധ്യതകളും കർഷകർ വിവരിച്ചു. രശ്‌മി മാത്യു, ജോപ്പൂ ജോൺ, മാത്തുക്കുട്ടി ടോം, കിരൺ.കെ, ജസ്റ്റിൻ ജോൺ, എബിൻ കെ.രാജ്, സുനിൽകുമാർ എം.എസ് എന്നീ കർഷകരാണ് ചടങ്ങിൽ പങ്കെടുത്തത്.