കെ.ജി.ഒ.എഫ് ജില്ലാ സമ്മേളനം
Wednesday 01 March 2023 12:18 AM IST
കണ്ണൂർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീം എല്ലാ ജീവനക്കാർക്കും നടപ്പിലാക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ, ഇ.വി. നൗഫൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഡോ. കിരൺ വിശ്വനാഥ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സുരേഷ് ചന്ദ്രബോസ്, കെ. പ്രഭാകരൻ, കെ.കെ. ആദർശ്, റോയ് ജോസഫ് പ്രസംഗിച്ചു. ഭാരവാഹികൾ: എ. വിനോദ് (പ്രസിഡന്റ്), ഡോ. കിരൺ വിശ്വനാഥ് (സെക്രട്ടറി), കെ.കെ. ആദർശ് (ട്രഷറർ), ഡോ. ഭവ്യ, ടി.എം.സി. ഇബ്രഹിം (വൈസ് പ്രസിഡന്റുമാർ), ഡോ. ഷെറിൻ ബി. സാരംഗം, രാഗിഷാ രാംദാസ് (ജോയിന്റ് സെക്രട്ടറിമാർ).