പി.എൻ.പണിക്കർ ജന്മദിനാഘോഷം
Wednesday 01 March 2023 3:22 AM IST
തിരുവനന്തപുരം: കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തുന്ന പി.എൻ.പണിക്കരുടെ 114-ാം ജന്മദിനാഘോഷവും വായനാകോർണർ ഉദ്ഘാടനവും ഇന്ന് രാവിലെ 9ന് വലിയശാല ഗവ.എൽ.പി സ്കൂളിൽ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് നിർവഹിക്കും.സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന അദ്ധ്യക്ഷയാവും.കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറി എം.മഹേഷ് കുമാർ,പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ, കൗൺസിലർ സിനി ജ്യോതിഷ്, ഹെഡ് മിസ്ട്രസ് പ്രീത ജയൻ തുടങ്ങിയവർ പങ്കെടുക്കും.