ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ സെമിനാർ

Wednesday 01 March 2023 3:22 AM IST

തിരുവനന്തപുരം: സാമൂഹിക വികസനത്തിന് വഴി തുറക്കുന്ന രീതിയിൽ ശാസ്ത്ര വളർച്ചയെ വിനിയോഗിക്കാൻ കഴിയണമെന്ന് കേരള സർവ്വകലാശാല പരീക്ഷ കൺടോളർ ഡോ. എൻ ഗോപകുമാർ പറഞ്ഞു. ദേശീയ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോളേജ് പ്രിൻസിപ്പൽ ഡോ. എ.എസ് രാഖി അദ്ധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി. കൺവീനർ ഡോ. ഡി.ബി. അമ്പിളിരാജ്, അസിസ്റ്റന്റ് പ്രൊഫസർമാരായ ബി.ആർ രമേഷ്ചന്ദ്രൻ, ഡോ. വിബിൻ സി. ബോസ്, കെ. ജയശ്രീ, ഫിസിക്സ് വിഭാഗം അദ്ധ്യക്ഷ ഡോ. എസ്. ആരണ്യ,സെമിനാർ കോ -ഓർഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ കെ.ബി.മനു തുടങ്ങിയവർ പങ്കെടുത്തു.