ഓൾ ഇന്ത്യ വീരശൈവ സഭ
Wednesday 01 March 2023 3:33 AM IST
ഉദിയൻകുളങ്ങര: ഓൾ ഇന്ത്യ വീര ശൈവ മഹാസഭയുടെ സമ്മേളനവും കുടുംബ സംഗമവും നടന്നു.നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.സഭ പ്രസിഡന്റ് വി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി,എൽ.എൽ.ബി റാങ്ക് ഹോൾഡർ എന്നിവർക്കുള്ള അവാർഡുകൾ ടി.പി. കുഞ്ഞുമോൻ വിതരണം ചെയ്തു.മുൻ എം.എൽ.എ എ.ടി.ജോർജ്,സി.പി.മധുസൂദനൻ പിള്ള,പ്രേംകുമാർ, എം.ജയചന്ദ്രൻ,സി.എസ്.ബിജു എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി എസ്.ശ്രീകുമാർ,ട്രഷറർ വിഘ്നേഷ് പ്രസാദ് എന്നിവർ പങ്കെടുത്തു.