സിനിമാ വസന്തത്തിന് പായ്‌ക്ക് അപ്പ്

Wednesday 01 March 2023 12:51 AM IST

കോ​ട്ട​യം​:​ ​ലോ​ക​ ​സി​നി​മ​യു​ടെ​ ​വി​സ്‌​മ​യ​വു​മാ​യി​ ​അ​ഞ്ചു​ ​ദി​വ​സം​ ​ച​ല​ച്ചി​ത്ര​ ​പ്രേ​മി​ക​ളു​ടെ​ ​മ​നം​ ​നി​റ​ച്ച​ ​കോ​ട്ട​യം​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​ ​സ​മാ​പി​ച്ചു.​ ​മി​ക​ച്ച​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​ലും​ ​സി​നി​മാ​പ്രേ​മി​ക​ളു​ടെ​ ​പ​ങ്കാ​ളി​ത്തം​ ​കൊ​ണ്ടും​ ​മേ​ള​ ​സ​ജീ​വ​മാ​യി.​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കോ​ട്ട​യ​ത്തെ​ ​മേ​ള​ ​ജ​ന​പ​ങ്കാ​ളി​ത്തം​ ​കൊ​ണ്ട് ​ച​രി​ത്ര​മാ​യെ​ന്ന് ​തി​രു​വ​ഞ്ചൂ​ർ​ ​പ​റ​ഞ്ഞു.​ ​തു​ട​ർ​ന്ന് ​ച​ല​ച്ചി​ത്ര​ ​പ്രേ​മി​ക​ൾ​ ​വി​വി​ധ​ ​നി​റ​ങ്ങ​ളി​ലു​ള്ള​ ​ബ​ലൂ​ണു​ക​ൾ​ ​ആ​കാ​ശ​ത്തേ​ക്ക് ​പ​റ​ത്തി​ ​വി​ട്ടു. ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​ ​സി.​ ​അ​ജോ​യ്,​ ​സം​വി​ധാ​യ​ക​രാ​യ​ ​ജ​യ​രാ​ജ്,​ ​പ്ര​ദീ​പ് ​നാ​യ​ർ,​ ​ജി​ല്ലാ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​എ.​ ​അ​രു​ൺ​ ​കു​മാ​ർ,​ ​ഛാ​യാ​ഗ്ര​ഹ​ക​രാ​യ​ ​വി​നോ​ദ് ​ഇ​ല്ല​മ്പ​ള്ളി,​ ​നി​ഖി​ൽ​ ​എ​സ്.​ ​പ്ര​വീ​ൺ,​ ​ഫൗ​സി​യ​ ​ഫാ​ത്തി​മ,​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗം​ ​പ്ര​കാ​ശ് ​ശ്രീ​ധ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​എ​ച്ച്.​ ​ഷാ​ജി,​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​സ​ജി​ ​കോ​ട്ട​യം,​ ​രാ​ഹു​ൽ​ ​രാ​ജ് ​തു​ട​ങ്ങി​യ​വ​ർ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു. സ​മാ​പ​ന​ ​ചി​ത്ര​മാ​യി​ ​ഇ​റാ​നി​യ​ൻ​ ​സി​നി​മ​ ​ജാ​ഫ​ർ​ ​പ​നാ​ഹി​യു​ടെ​ ​'​നോ​ ​ബി​യേ​ഴ്‌​സ്" ​പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ന്ത്യ,​ ​ഇ​റാ​ൻ,​ ​ഫ്രാ​ൻ​സ്,​ ​ജ​ർ​മ​നി,​ ​സ്‌​പെ​യി​ൻ,​ ​സെ​ർ​ബി​യ,​ ​അ​മേ​രി​ക്ക​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 39​ ​സി​നി​മ​ക​ളാ​ണ് ​പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ങ്ങ​ളും​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണം​ ​നേ​ടി. കേ​ര​ള​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ട്ട​യം​ ​ഫി​ലിം​ ​സൊ​സൈ​റ്റി​യു​ടേ​യും​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​പ​ബ്ലി​ക് ​റി​ലേ​ഷ​ൻ​സ് ​വ​കു​പ്പി​ന്റെ​യും​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഓ​ഫ് ​ഫി​ലിം​ ​സൊ​സൈ​റ്റീ​സ് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​യും​ ​ച​ല​ച്ചി​ത്ര​ ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​ച​ല​ച്ചി​ത്ര​മേ​ള​ ​സം​ഘ​ടി​പ്പി​ച്ച​ത്.

'വരും വർഷങ്ങളിലും കോട്ടയത്തെ രാജ്യാന്തര മേളയുടെ സ്ഥിരം വേദിയാക്കുന്നത് ഗൗരവമായി പരിഗണിക്കും''.

- പ്രേംകുമാർ,​ ചലച്ചിത്ര അക്കാ‌ഡമി വൈസ് ചെയർമാൻ