'മണിനാദം" നാടൻപാട്ട് ജില്ലാതല മത്സരം
Wednesday 01 March 2023 12:01 AM IST
വൈക്കം: കലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച 'മണിനാദം" നാടൻപാട്ട് ജില്ലാതല മത്സരം വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എസ്.പി. സുജിത്ത്, ജില്ലാ പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖ, അജീഷ് അശോകൻ, അനീഷ കണ്ണൻ എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ യുവ കുമരകം ക്ലബ് ഒന്നാം സ്ഥാനവും, യുവ കളമ്പുകാട് കല്ലറ ക്ലബ് രണ്ടാം സ്ഥാനവും, യുവ വാഴപ്പള്ളി ക്ലബ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് .പുഷ്പമണി സമ്മാനം വിതരണം ചെയ്തു.