വൈക്കം വിജയലക്ഷ്‌മിയ്‌ക്ക് റോട്ടറി എക്‌സലൻസ് അവാർഡ്

Wednesday 01 March 2023 12:06 AM IST

വൈക്കം: വൈക്കം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പഠനത്തിൽ മികവ് പുലർത്തിയ 21 വിദ്യാർത്ഥിനികൾക്ക് സൈക്കിളുകളും പ്രശസ്‌ത ഗായിക വൈക്കം വിജയലക്ഷ്മിക്ക് റോട്ടറി എക്‌സലൻസ് അവാർഡും നൽകി. അംഗവൈകല്യം സംഭവിച്ച് വിഷമിക്കുന്നവർക്കുള്ള കൃത്രിമ കാലുകളുടെ വിതരണവും നടത്തി. റോട്ടറി ഹാളിൽ നടന്ന സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജെയിംസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഇ.കെ. ലൂക്ക്, സെക്രട്ടറി ഷിജോ ചോലങ്കേരി, ജോജി ചെറിയാൻ, അഡ്വ. കെ.പി. ശിവജി, എൻ. ഷൈൻകുമാർ എന്നിവർ പ്രസംഗിച്ചു.