സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ധർണ
Wednesday 01 March 2023 12:08 AM IST
കോട്ടയം: ജില്ലയിലെ സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ഗാന്ധി സ്‌ക്വയറിൽ നിന്ന് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ധർണ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഡാന്റിസ് അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. ടി.എം. നളിനാക്ഷൻ, ഫിലിപ്പ് ജോസഫ്, അസോസിയേഷൻ നേതാക്കളായ കെ.എസ് സുരേഷ്, ജാക്‌സൺ സി. ജോസഫ്, വിനോജ് കെ. ജോർജ്, സോണി സണ്ണി, ജയകൃഷ്ണൻ നായർ, പോൾ അലക്‌സ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക, വിദ്യാർത്ഥി കൺസഷന് മാനദണ്ഡം നിശ്ചിയിക്കുക, പൊതുഗതാഗത നയം രൂപീകരിക്കുക, ദൂരപരിധി പരിഗണിക്കാതെ നിലവിലുള്ള പെർമിറ്റുകൾ പുതുക്കി നൽകുക, കാമറകൾ സൗജന്യമായി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.