വിവ - കേരള ക്യാമ്പ് സംഘടിപ്പിക്കും
Wednesday 01 March 2023 12:11 AM IST
കോട്ടയം: അനീമിയ പ്രതിരോധ - നിയന്ത്രണ പരിപാടി ലക്ഷ്യമിട്ടുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിവ കേരളം പദ്ധതി ജില്ലയിൽ വേഗത്തിൽ ലക്ഷ്യം നേടുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന അനിൽ ഉമ്മന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പതിനഞ്ചിനും 59 വയസിനും ഇടയിലുള്ള അഞ്ചുലക്ഷം സ്ത്രീകൾ ജില്ലയിലുണ്ട്. ഇവർക്ക് ആറുമാസത്തിനുള്ളിൽ രക്തപരിശോധന നടത്തി ലക്ഷ്യം കൈവരിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ഇതിനായി കുടുംബശ്രീ, കൊളീജിയറ്റ് എഡ്യൂക്കേഷൻ, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കും. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, ഡോ. സി. ജയശ്രീ, ഡോ. സൈറു ഫിലിപ്പ്, ഡോ. ഉമാദേവി, ഡോ. സി.ജെ. സിതാര, ഡോമി ജോൺ തുടങ്ങിയവർ പങ്കെടുത്തു.