കോ​ടി​ക​ളു​ടെ​ ​ഓ​ൺ​ലൈ​ൻ​ ​ത​ട്ടി​പ്പ്: പ്ര​തി​ക​ളെ​ ​കു​ടു​ക്കി​ ​സൈ​ബ​ർ​ ​പൊ​ലീ​സ്

Wednesday 01 March 2023 1:11 AM IST

ആ​ലു​വ​:​ ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​സൈ​ബ​ർ​ ​പൊ​ലീ​സ് ​ഫെ​ബ്രു​വ​രി​യി​ൽ​ ​വ​ല​യി​ലാ​ക്കി​യ​ത് ​കോ​ടി​ക​ളു​ടെ​ ​ഓ​ൺ​ലൈ​ൻ​ ​ത​ട്ടി​പ്പു​ക​ൾ​ ​ന​ട​ത്തി​യ​ ​പ്ര​തി​ക​ളെ.​ ​ജി.​എ​സ്.​ടി​ ​ത​ട്ടി​പ്പ് ​മു​ത​ൽ​ ​വി​ർ​ച്വ​ൽ​ ​ഷോ​പ്പിം​ഗ് ​വ​രെ​ ​ഇ​തി​ൽ​പ്പെ​ടും.​ ​പി​ടി​യി​ലാ​യ​വ​രി​ലേ​റെ​യും​ ​അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​വി​വേ​ക് ​കു​മാ​റി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​ടീം​ ​രൂ​പീ​ക​രി​ച്ചാ​ണ് ​പ്ര​തി​ക​ളെ​ ​കു​ടു​ക്കി​യ​ത്.

ര​ണ്ട് ​കോ​ടി​യു​ടെ​ ​ജി.​എ​സ്.​ടി​ ​ത​ട്ടി​പ്പ് ബി​നാ​നി​പു​ര​ത്ത് ​ഹോ​ട്ട​ൽ​ ​ന​ട​ത്തു​ന്ന​ ​സ​ജി​യു​ടെ​ ​പേ​രി​ൽ​ ​ര​ണ്ട് ​വ്യാ​ജ​ ​ക​മ്പ​നി​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​ര​ണ്ടു​കോ​ടി​ ​രൂ​പ​യു​ടെ​ ​ജി.​എ​സ്.​ടി​ ​ത​ട്ടി​പ്പാ​ണ് ​കൊ​ൽ​ക്ക​ത്ത​ ​സ്വ​ദേ​ശി​ ​സ​ഞ്ജ​യ് ​സിം​ഗ് ​ന​ട​ത്തി​യ​ത്.​ ​ജി.​എ​സ്.​ടി​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​ബാ​ദ്ധ്യ​താ​ ​നോ​ട്ടീ​സ് ​വ​ന്ന​പ്പോ​ഴാ​ണ് ​സ​ജി​ ​സം​ഭ​വം​ ​അ​റി​ഞ്ഞ​ത്.

സ്വ​ർ​ണ​ ​ബി​സി​ന​സി​ൽ​ ​ത​ട്ടി​യ​ത് 20​ ​ല​ക്ഷം സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​പ​രി​ച​യ​പ്പെ​ട്ട​ ​ജോ​ർ​ദ്ദാ​നി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​ ​അ​ങ്ക​മാ​ലി​ ​സ്വ​ദേ​ശി​യെ​ ​സ്വ​ർ​ണ​ ​ബി​സി​ന​സി​ൽ​ ​പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് ​പ​റ​ഞ്ഞ് ​മി​സോ​റാം​ ​സ്വ​ദേ​ശി​നി​ ​ലാ​ൽ​ ​ച്വാ​ൻ​താ​ങ്ങി​ ​ത​ട്ടി​യ​ത് 20​ ​ല​ക്ഷം​ ​രൂ​പ.

വീ​ട്ട​മ്മ​യെ​ ​ക​ബ​ളി​പ്പി​ച്ച​ത് 19​ ​ല​ക്ഷം ഓ​ൺ​ലൈ​ൻ​ ​ബി​സി​ന​സി​ലൂ​ടെ​ ​പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച് ​നെ​ടു​മ്പാ​ശേ​രി​ ​സ്വ​ദേ​ശി​യാ​യ​ ​വീ​ട്ട​മ്മ​യി​ൽ​ ​നി​ന്ന് ​തെ​ങ്കാ​ശി​ ​പ​നാ​ട്ടു​തോ​ട്ട​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​ത​ലൈ​വ​ൻ​കോ​ട്ടെ​ ​മു​ത്തു​രാ​ജ് ​എ​ന്നി​വ​ർ​ ​ത​ട്ടി​യ​ത് 19​ ​ല​ക്ഷം​ ​രൂ​പ.