കർഷക സംഘടന ധർണ നടത്തി

Wednesday 01 March 2023 12:12 AM IST

കോട്ടയം: കേന്ദ്ര സർക്കാരി​ന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക എന്ന മുദ്രാവാക്യമുയർത്തി കേരള കർഷക സംഘടന കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം ഹെഡ്പോ​സ്റ്റോഫീസിന് മുമ്പിൽ കർഷക ധർണ നടത്തി. മാർക്സി​സ്റ്റ് ലെനിനി​സ്റ്റ് പാർട്ടി ഓഫ് ഇന്ത്യ റെഡ്ഫ്ലാ​​ഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘടന സംസ്ഥാന സെക്രട്ടറി എം.കെ. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. പി. ജയപ്രകാശ്, എൻ.എ. ജെയിൻ, സി.എസ്. രാജു, കെ.ഐ. ജോസഫ്, സജി മാത്യു, ബാബു മ‍ഞ്ഞള്ളൂർ, കെ.വി. ഉദയഭാനു, സച്ചിൻ കെ. ടോമി, രാജീവ് പുരുഷോത്തമൻ, സുരേഷ് ശർമ്മ തുടങ്ങിയവർ പങ്കെടുത്തു.