പ്രഗ്യ 2023 ഇന്റർ കൊളീജിയറ്റ് ഫെസ്റ്റ്

Wednesday 01 March 2023 2:40 AM IST

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസിലെ കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രഗ്യ 2023 എന്ന പേരിൽ ഇന്റർ കൊളീജിയറ്റ് കൊമേഴ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.ഇവാക്സ് മാനേജിംഗ് ഡയറക്ടർ നൗഷാദ് എം.അലിയും പെയ്സ് ടെക്ക് സി.ഇ.ഒ ഗീതു ശിവകുമാറും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ അദ്ധ്യക്ഷത വഹിച്ചു.കോളേജ് സ്‌പെഷ്യൽ ഓഫീസർ ഡോ മോഹൻ ശ്രീകുമാർ,കൊമേഴ്സ് വിഭാഗം മേധാവി നിഷാര എസ്,​ പി.ടി.എ സെക്രട്ടറിയും കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ദൃശ്യ ദാസ് എ.എസ്,​ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ജി. കവിദാസ്,​ അനീഷ് എം.ജി,​ ജിതിൻ ബി, ആര്യ കൃഷ്ണ.എ,റിയാ വിനോദ്, അനിത ധർമ്മരാജൻ,ആശാനാഥ് എസ്, സ്വാതി ജി.ഘോഷ്, അലിഫ് സജ്ന. എൻ.​ വിദ്യാർത്ഥി പ്രതിനിധികളായ റോഷ്മിൻ ജി.വിൽഫ്രഡ്,​ രാജേശ്വരി. വി എന്നിവർ പങ്കെടുത്തു. കോളേജ് ഒഫ് എൻജിനീയറിംഗ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കിക്മ കോളേജ് രണ്ടാം സ്ഥാനവും ഡി.സി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് മൂന്നാം സ്ഥാനവും നേടി.