ചുരുക്കപ്പട്ടികയിൽ 370 സ്ത്രീകൾ
Wednesday 01 March 2023 1:13 AM IST
ആലപ്പുഴ : സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംരംഭമായ കേരള നോളജ് ഇക്കോണമി മിഷന്റെ 'തൊഴിലരങ്ങത്തേക്ക്' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വനിതാ തൊഴിൽമേളയിൽ ആലപ്പുഴ ജില്ലയിൽ നിന്ന് വിദ്യാർത്ഥിനികളുൾപ്പടെ 370 പേർ ചുരുക്കപ്പട്ടികയിലിടം നേടി. പുന്നപ്ര എൻജിനീയറിംഗ് ആൻഡ് മാനേജ്മന്റ് കോളേജിൽ സംഘടിപ്പിച്ച മേളയിൽ 413 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ഫെബ്രുവരി 22 ന് കുടുംബശ്രീയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മേളയിൽ 47 തൊഴിൽദാതാക്കളാണ് പങ്കെടുത്തത്. ആദ്യഘട്ടമായി ലോക വനിതാദിനമായ മാർച്ച് എട്ടിന് പരമാവധി സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകി തൊഴിലിടങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം.