അവലോകന യോഗം
Wednesday 01 March 2023 11:13 PM IST
ആലപ്പുഴ: ജില്ലാ സോഷ്യൽ പൊലീസിംഗ് ഡിവിഷന്റെ വാർഷിക അവലോകന യോഗം ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിൽ അഡീഷണൽ എസ്.പി എസ്.ടി.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ചേർത്തല ഡിവൈ എസ്.പിമാരായ കെ.ബി.ബന്നി, അജയനാഥ്, സജിമോൻ എന്നിവരും ആലപുഴ ജില്ലയിലെ ചൈൽഡ് ഫ്രണ്ട്ലി പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച.ഒമാർ, പി.ആർ.ഒമാർ തുടങ്ങിയവരും പങ്കെടുത്തു. ചൈൽഡ് ഫ്രണ്ട്ലി പൊലീസ് സ്റ്റേഷനുകളിൽ ഒന്നാം സ്ഥാനത്ത് എത്തിയ ചേർത്തല പൊലീസ് സ്റ്റേഷനും രണ്ടാം സ്ഥാനം നേടിയ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനും അഡീഷണൽ എസ്.പി ട്രോഫികൾ സമ്മാനിച്ചു. തുടർന്ന് ഹോപ്പ് പദ്ധതി പ്രകാരം വിജയികളായവരെ ഡിവൈ എസ്.പിമാർ ആദരിച്ചു.