മുട്ടക്കോഴിക്കുഞ്ഞ് വിതരണം

Wednesday 01 March 2023 1:16 AM IST
മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2022 - 2023 വാർഷിക പദ്ധതിയുടെ ഭാഗമായ മുട്ട കോഴി വളർത്തൽ, താറാവ് വളർത്തൽ പദ്ധതികളുടെ ഉത്ഘാടനം മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിക്കുന്നു

മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2022 - 2023 വാർഷിക പദ്ധതിയുടെ ഭാഗമായ മുട്ടക്കോഴി വളർത്തൽ, താറാവ് വളർത്തൽ പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു.താറാവ് കുഞ്ഞുങ്ങളുടെ വിതരണം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണൺ എം ചന്ദ്ര നടത്തി. കായിപ്പുറം മൃഗശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ ടി റെജി അദ്ധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി. വിശ്വനാഥൻ പ്രസംഗിച്ചു. സീനിയർ വെറ്ററിനറി സർജൻ പദ്ധതി വിശദീകരിച്ചു.